നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹായ് നാണ്ണാ’. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. വ്യത്യസ്തമായ ഒരു ഗെറ്റപ്പിലായിരിക്കും നാനി ചിത്രത്തില്‍ വേഷമിടുന്നത്. നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മകള്‍ അച്ഛന് ബന്ധം സംസാരിക്കുന്ന ചിത്രം ഡിസംബര്‍ ഏഴിന് പ്രദര്‍ശനത്തിനെത്തും. ഹിന്ദിയില്‍ ‘ഹായ് പപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യുവാണ് ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നാനിയും മൃണാള്‍ താക്കാറും ഒന്നിക്കുന്ന ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്ടെയിന്മെന്റസിന്റെ ബാനറില്‍ നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാഷ് കൊല്ല. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഇ വി വി സതീഷ്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആര്‍ഒ ശബരിയാണ്.