ബിഎംഡബ്‌ള്യു 2 സീരീസ് ഗ്രാന്‍ഡ് കൂപ്പെ സെഡാന്‍ സ്വന്തമാക്കി പിന്നണി ഗായകന്‍ നജീം അര്‍ഷാദ്. സ്‌നാപ്പെര്‍ റോക്സ് ബ്ലൂ മെറ്റാലിക് കളറാണ് സെഡാനായി നജീം തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 46.90 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുന്ന ബി എം ഡബ്‌ള്യു 2 സീരീസ് ഗ്രാന്‍ഡ് കൂപ്പെയുടെ 220ഡി എം സ്പോര്‍ട് ഡീസല്‍ വേരിയന്റ് ആണ് നജീം സ്വന്തമാക്കിയത്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ നാലു വാതിലുള്ള കാര്‍ ശ്രേണിയില ഏറ്റവും ചെറിയ മോഡലാണ് ടു സീരീസ് ഗ്രാന്‍ കൂപ്പെ. എന്‍ട്രി ലവല്‍ സെഡാനായ ത്രീ സീരീസിനു താഴെയാണ് ടു സീരീസ് ഗ്രാന്‍ കൂപ്പെയുടെ സ്ഥാനം. പവര്‍ ട്രെയിന്‍ ഓപ്ഷനിലേക്കു വരുമ്പോള്‍ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനു 188 ബി എച്ച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ കഴിയും. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്സാണ്. 2.0 പെട്രോള്‍ എന്‍ജിനാണെങ്കില്‍ 177 ബി എച്ച് പി ആണ് പവര്‍ 280 എന്‍ എം ടോര്‍ക്കും ലഭിക്കും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്