4 10

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ വിവാദങ്ങള്‍ പുകയുമ്പോഴും യൂട്യൂബില്‍ കത്തിക്കയറി വിജയ് ചിത്രം ലിയോയിലെ ‘നാ റെഡി’ പാട്ട്. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ നാലര കോടിയിലേറെ പ്രേക്ഷകരാണ് പാട്ട് ആസ്വദിച്ചത്. പുറത്തിറങ്ങിയ അന്നു മുതല്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ട് ഗാനം. ‘നാ റെഡി’ ഗാനം വിജയ് തന്നെയാണ് ആലപിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ഈണമൊരുക്കി. വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22നായിരുന്നു പാട്ടിന്റെ റിലീസ്. ഗാനരംഗത്തില്‍ വിജയ് സിഗരറ്റ് വലിക്കുന്നതും നൃത്തരംഗങ്ങളില്‍ ചുറ്റുമുള്ളവരുടെ കയ്യില്‍ ബീയര്‍ ഗ്ലാസുകള്‍ കാണിക്കുന്നതും ലഹരി ഉപയോഗത്തെ പുകഴ്ത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നാണ് പാട്ടിനെതിരെ ഉയര്‍ന്ന പരാതി. പിന്നാലെ ലിയോയുടെ അണിയറപ്രവര്‍ത്തകര്‍ ‘നാ റെഡി’യില്‍ മാറ്റം വരുത്തി. ഗാനരംഗത്തില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ‘ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം’ എന്ന നിയമപരമായ മുന്നറിയിപ്പ് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *