ബഫർ സോൺ വിഷയം ഗൗരവമായതെന്ന് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ.നേരത്തെ കോൺഗ്രസ് സർക്കാർ പറഞ്ഞ ദൂരപരിധി 10 കിലോമീറ്ററാണ് അത് . കേരളത്തിൽ പ്രായോഗികമല്ല എന്നും ജയരാജൻ പറഞ്ഞു.
ഉപഗ്രഹ സർവേയെ കുറിച്ചുള്ള പരാതി പരിഹരിക്കാനായി സിപിഎം ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റുകാരാണ് . ആ സംരക്ഷണം എന്നും ഉണ്ടാവും. ആർക്കും അക്കാര്യത്തിൽ ആശങ്ക വേണ്ട. സർക്കാർ കർഷകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിത്തന്നെയാണ് ഇടപെടുന്നത്. താമരശ്ശേരി ബിഷപ്പടക്കം മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞതാണെന്നും എം വി ജരാജൻ പറഞ്ഞു.