എം.എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രം ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ ന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. മുത്തയ്യ മുരളീധരനും മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത്ത് ജയസൂര്യയും പങ്കെടുത്ത ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലര്‍ റിലീസ് ചെയ്തത്. ട്രെയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിവേക് രംഗചാരി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മധുര്‍ മിട്ടാലാണ് മുത്തയ്യ മുരളീധരനായി വേഷമിടുന്നത്. ആര്‍. ഡി രാജശേഖര്‍ ഛായഗ്രഹണവും പ്രവീണ്‍ എഡിറ്റിങ്ങും ജിബ്രാന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഒക്ടോബര്‍ 6 ന് റിലീസ് ചെയ്യും. സ്പിന്‍ മാന്ത്രികന്റെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ ഒരുപാട് പ്രതീക്ഷകളോടെയാണ് ആരാധകരും പ്രേക്ഷക സമൂഹവും കാത്തിരിക്കുന്നത്.