മസില്‍ ബാരല്‍ ശരീരത്തിന്റെ ശക്തിയല്ല, മനസ്സിന്റെ ഇരുണ്ട ശക്തിയാണ് ഇവിടെ പൊട്ടിത്തെറിക്കുന്നത്. കടലിന്റെ ഇരുണ്ട ഡെക്കുകളില്‍നിന്ന് അന്യദേശങ്ങളുടെ തീരങ്ങളിലേക്കും, അവിടെനിന്നു മനുഷ്യരുടെ ഉള്ളറകളിലേക്കും നീളുന്ന ഏഴു കഥകളുടെ കഠിനയാത്രയാണ് ഈ പുസ്തകം. ഇവിടെ ജിന്നുകളുണ്ട് പക്ഷേ, അവര്‍ ഭൂതങ്ങളല്ല. വേദനകൊണ്ട് രൂപംകൊണ്ട മനുഷ്യരാണ്. സ്നേഹവും കാമവും, പേടിയും ക്രൂരതയും, ഏകാന്തതയും അതിജീവനവും ഇവയെല്ലാം ഒരേ ശരീരത്തില്‍ സഹജീവനം ചെയ്യുന്ന കഥാപാത്രങ്ങള്‍. കടല്‍പോലെ ക്ഷുഭിതമായ മനസ്സുകളും, ജീവിതത്തിന്റെ കൊടുങ്കാറ്റില്‍ ദിശ തെറ്റുന്ന മനുഷ്യരും, ഒരിക്കല്‍ കണ്ടാല്‍ മറക്കാനാകാത്ത മുഖങ്ങളും. ‘മസില്‍ ബാരല്‍’. ക്യാപ്റ്റന്‍ ഗോവിന്ദന്‍. മാതൃഭൂമി. വില 127 രൂപ.
മസില്‍ ബാരല്‍
