നുണകളുടെ രാജാവ് മുഞ്ചാസന്റെ പൊട്ടിച്ചിരിപ്പിക്കുന്ന നുണകളുടെ പുസ്തകം. പച്ചവെള്ളത്തിനു തീപിടിക്കുന്ന പെരുംനുണകള്‍ ഒന്നിനു പിറകേ ഒന്നായി കോര്‍ത്തൊരുക്കിയിരിക്കുന്നു. വായനയുടെ രസച്ചരട് പൊട്ടാതെ ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാന്‍ പറ്റുന്ന നുണകള്‍. അമ്മാവനും മൈഡിയര്‍ മരുമകനും നെപ്പോ അളിയനും ഇറ്റൂട്ടനും ഹിറ്റ്‌ലറും ഒറാനൂട്ടോനും മുഞ്ചാസന്‍ ചേട്ടന്റെ നുണകളിലെ ആണിക്കല്ലുകളാണ്. പൊട്ടിച്ചിരിച്ച് ആവര്‍ത്തിച്ചു വായിക്കാവുന്ന ഓരോ നുണകളിലും യുക്തിയുടെ കണികയും ഉള്‍പ്പെട്ടിരിക്കുന്നു. ‘മുഞ്ചാസന്‍ കഥകള്‍ റീലോഡഡ്’. എം.ആര്‍ പ്രദീപ്. മാമ്പഴം ഡിസി ബുക്‌സ്. വില 359 രൂപ.