ലോകത്തിലെ ഏറ്റവും മികച്ച സിഇഒ മാരുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ ഇന്ത്യന്‍ ശതകോടീശ്വരനായ മുകേഷ് അംബാനി രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ കൂടിയാണ് മുകേഷ് അംബാനി. ബ്രാന്‍ഡ് മൂല്യനിര്‍ണയ കണ്‍സള്‍ട്ടന്‍സി ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023- ലെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചിക പ്രകാരമാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. റിലയന്‍സിന്റെ ഗ്രീന്‍ എനര്‍ജിയിലേക്കുള്ള മാറ്റത്തിനും, ടെലികോം, റീട്ടെയില്‍ ശാഖകളുടെ വൈവിധ്യവല്‍ക്കരണത്തിനും മേല്‍നോട്ടം വഹിക്കുന്നത് മുകേഷ് അംബാനിയാണ്. ഇത്തരം ഘടകങ്ങള്‍ പരിഗണിച്ചതിനുശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് എന്‍വിഡിയ സിഇഒ ആയ ജെന്‍സന്‍ ഹുവാങ് ആണ്. ഇന്ത്യന്‍ വംശജരായ സിഇഒമാരില്‍ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. അതേസമയം, ഏറ്റവും ഉയര്‍ന്ന റാങ്കുള്ള വനിതാ സിഇഒ ലീന നായരാണ്. ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ചാനലിന്റെ മേധാവിയാണ് ലീന നായര്‍.