മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്ന കൃതി. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളോടെ ചരിത്രപാഠങ്ങളില്‍ കടന്നുവരാറുള്ള മലബാര്‍സമരങ്ങള്‍ മുഖ്യമായെടുത്ത്, യുദ്ധമുഖങ്ങളിലും മനുഷ്യജീവിതത്തില്‍ പൊതുവേയും മൃഗങ്ങളുടെ പങ്കാളിത്തവും പ്രാധാന്യവും വിശകലനം ചെയ്യുന്നു. കുതിരകള്‍, ആനകള്‍, കഴുതകള്‍, നായകള്‍, കന്നുകാലികള്‍ തുടങ്ങി ആധുനിക കേരളസമൂഹ സൃഷ്ടിയില്‍ മറ്റേതു തൊഴിലാളിവിഭാഗത്തെപ്പോലെയോ അല്ലെങ്കില്‍ അതിലേറെയോ പങ്കുവഹിച്ചിട്ടുള്ള മൃഗവിഭാഗങ്ങള്‍ ചരിത്രത്തില്‍നിന്നും പുറന്തള്ളപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുന്നു. നായകരും പ്രതിനായകരുമില്ലാതെ, മൃഗങ്ങളെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുന്ന ഈ പുസ്തകം കേരളചരിത്രരചനയില്‍ കാര്യമായ മാറ്റങ്ങള്‍ക്കും പുതുചിന്തകള്‍ക്കും വഴിയൊരുക്കും. ‘മൃഗകലാപങ്ങള്‍’. മഹ്മൂദ് കൂരിയ. മാതൃഭൂമി. വില 263 രൂപ.