ഇന്ത്യന്‍ വിപണിയില്‍ ഏറെ തരംഗം സൃഷ്ടിച്ച സ്മാര്‍ട്ട്‌ഫോണാണ് മോട്ടോറോളയുടെ മോട്ടോ ഇ13. ഈ വര്‍ഷം ആദ്യമാണ് മോട്ടോ ഇ13 ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പ്രധാനമായും 3 സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. എന്നാല്‍, ഇത്തവണ പുതിയ കളര്‍ വേരിയന്റില്‍ മോട്ടോ ഇ13 വിപണിയിലെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതുതായി സ്‌കൈ ബ്ലൂ വേരിയന്റിലാണ് മോട്ടോ ഇ13 വാങ്ങാന്‍ സാധിക്കുക. അത്യാകര്‍ഷകമായ ഈ കളര്‍ വേരിയന്റിന്റെ ഡിമാന്‍ഡ് ഉയര്‍ന്നേക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്കായി 13 മെഗാപിക്‌സല്‍ പ്രൈമറിയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. 5 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 10 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ലൈഫ് 5,000 എംഎഎച്ച് ആണ്. മോട്ടോ ഇ13 സ്മാര്‍ട്ട്‌ഫോണുകളുടെ ഇന്ത്യന്‍ വിപണി വില 8,999 രൂപ മുതലാണ് ആരംഭിക്കുന്നത്.