6 6

ആസ്‌ട്രേലിയയില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിരോധനം വരുന്നതോടെ 10 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിര്‍ജീവമാകും. ഡിസംബര്‍ പത്തോടെ ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ പത്തിലധികം സമൂഹ മാധ്യമങ്ങളിലെ കുട്ടികളുടെ അക്കൗണ്ടുകളാണ് നിര്‍ജീവമാകുക. സമൂഹ മാധ്യമങ്ങളില്‍നിന്ന് ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ 495 ലക്ഷം ആസ്‌ട്രേലിയന്‍ ഡോളര്‍ വരെ പിഴ നേരിടേണ്ടിവരും. നിയമം ലംഘിച്ചാല്‍ ടെക് കമ്പനികളാണ് പിഴയൊടുക്കേണ്ടിവരുക. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രായപരിധി പൂര്‍ത്തിയായാല്‍ മാത്രമേ സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കൂ. കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം വിലക്കുന്നതിന് ആദ്യമായി നിയമം കൊണ്ടുവരുന്ന രാജ്യമാണ് ആസ്‌ട്രേലിയ. സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുക, ദോഷകരമായ ഉള്ളടക്കം കുറക്കുക, കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നിയമം നടപ്പിലാക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *