മണി ഹീസ്റ്റ് സീരിസിന് ഒരു സ്പിന്‍-ഓഫ് സീക്വല്‍ വരുന്നു. മണി ഹീസ്റ്റില്‍ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ബെര്‍ലിന്റെ ജീവിതത്തിലേക്കാണ് പുതിയ സീരിസ് എത്തുന്നത്. മണി ഹീസ്റ്റ് ബര്‍ലിന്‍ എന്നാണ് സീരിസിന്റെ പേര്. അനൌണ്സ്മെന്റ് ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മണി ഹീസ്റ്റിലെ മുഖ്യകഥാപാത്രമായ പ്രൊഫസറുടെ സഹോദരനാാണ് കൊള്ള സംഘത്തിലെ അംഗമായ ബര്‍ലിനെ കാണികള്‍ പരിചയപ്പെട്ടത്. സ്പെയിന് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കൊള്ള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണി ഹീസ്റ്റ് സീരിസിലെ കഥ നടക്കും മുന്‍പാണ് ബെര്‍ലിന്റെ പുതിയ സീരിസിലെ കഥ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബെര്‍ലിന്‍ എന്ന കഥാപാത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയുള്ള ഒരു യാത്ര, അവന് പ്രണയ ഭ്രാന്തനാണ്, പ്രണയത്തിന് വേണ്ടി അവന് യൂറോപ്പ് കൊളളയടിക്കുന്നുണ്ട്, അതാണ് ഈ സീരിസിന്റെ പ്രമേയം. ഡിസംബര്‍ 2023 ല്‍ ആയിരിക്കും സീരിസ് എത്തുക എന്നാണ് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. പെട്രോ അലന്‍സോയുടെ പ്രധാന കഥാപാത്രത്തിനൊപ്പം മണി ഹീസ്റ്റ് സീരിസിലെ പ്രഫസര്‍ അടക്കം പ്രധാന താരങ്ങള്‍ ഇതിലും പ്രത്യക്ഷപ്പെട്ടേക്കാം.