നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്റെയും കുടുംബാന്തരീക്ഷത്തിന്റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് ‘മോഹവഴികളിലൂടെ’ എന്ന രചന. ഈ യാത്രയില്‍ ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന രീതിയിലാണ് ഡോ. മോഹന്‍ ഈ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഭാന്‍ഗഢിലെ കൃഷ്ണ, പോളണ്ടില്‍നിന്നുള്ള സുന്ദരിക്കുട്ടി, നവോണയിലെ ചിത്രകാരന്, ചൈനീസ് അപ്പൂപ്പന് തുടങ്ങിയ യാത്രാപഥങ്ങളില്‍ ഒരിക്കലും ശ്രദ്ധിക്കാനിടയില്ലാത്ത, അപ്രധാനമാണെന്ന് സഞ്ചാരികള്‍ക്കു തോന്നുന്ന വ്യക്തികളിലൂടെ ഗ്രന്ഥകാരനും കുടുംബത്തിനും ലഭിക്കുന്ന ഊഷ്മളസൗഹൃദം ആ പ്രദേശത്തെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്നു. ‘മോഹവഴികളിലൂടെ’. ഡോ മോഹന്‍ പുലിക്കോട്ടില്‍. ഗ്രീന്‍ ബുക്സ്. വില 247 രൂപ.