‘മിഷന് ഇംപോസിബിള്‍: ദ് ഫൈനല്‍ റെക്കണിങ്’ ട്രെയിലര്‍ എത്തി. 2023ല്‍ പുറത്തിറങ്ങിയ മിഷന് ഇംപോസിബിള്‍: ഡെഡ് റെക്കണിങിന്റെ തുടര്‍ച്ചയാണിത്. ടോം ക്രൂസിനൊപ്പം ഹെയ്ലി ആട്വെല്‍, വിന് റെംസ്, സൈമണ്‍ പെഗ്, വനേസ കിര്‍ബി, ഹെന്റി സേര്‍ണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. മിഷന് ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെയും അവസാനത്തെയും സിനിമ കൂടിയാണിത്. ക്രിസ്റ്റഫര്‍ മക്വയര്‍ ആണ് സംവിധാനം. നിര്‍മാണം ക്രിസ്റ്റഫും ടോം ക്രൂസും ചേര്‍ന്ന് നിര്‍വഹിക്കുന്നു. എപ്പോഴത്തെയുംപോലെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈ സിനിമയെന്നും ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. പാരാമൗണ്ട് പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന സിനിമ ഈ വര്‍ഷം മേയ് 23ന് തിയറ്ററുകളിലെത്തും.
‘മിഷന് ഇംപോസിബിള്‍’ ട്രെയിലര്‍ എത്തി
