മില്‍മയിലെ തിരുവനന്തപുരം മേഖലാ യൂണിയന് ജീവനക്കാര്‍ സമരത്തിൽ. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാരോപിച്ചാണ് ഐ.എന്‍.ടി.യു.സി– സി.ഐ.ടി.യു സംഘടനകളിലെ ജീവനക്കാര്‍ സംയുക്തമായി സമരം ചെയ്യുന്നത്. രാവിലെ ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ മില്‍മ മാനേജ്മെന്റോ സര്‍ക്കാരോ ഇടപെട്ടിട്ടില്ല. പാലുമായി എത്തിയ ലോറികള്‍ വിവിധ കേന്ദ്രങ്ങളില്‍ ഇറക്കാനും സാധിച്ചിട്ടില്ല. ഇതോടെ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാല്‍വിതരണം തടസപ്പെട്ടേക്കും.