Screenshot 20260423 140814

ലോഡ് ഷെഡിങ് അധിക നാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്‍റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നും കെഎസ്ഇബി അറിയിച്ചു.

‎മിൽമ പാലിന് ലിറ്ററിന് നാല് രൂപ കൂട്ടാൻ തീരുമാനം. ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കിൽ മെയ് 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കും.

‎ബിജു പ്രഭാകറിന്റെ പുസ്തകത്തിലുള്ളത് പല വകുപ്പുകളിലെയും തോന്നിവാസങ്ങൾ ആണെന്നും സംസാരിക്കാനുള്ള അവകാശം രാഷ്ട്രീയക്കാരുടെ കുത്തകയല്ലെന്നും എൻ പ്രശാന്ത് ഐ എ എസ്. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും എൻ പ്രശാന്ത് പറഞ്ഞു.

‎മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് ആർ.എസ്.എസ് വേഷത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ ചന്തേര പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിൽ ആണ് നടപടി.

‎ലോഡ് ഷെഡ്ഡിംഗിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. പ്രൊഫഷണൽ എഞ്ചിനീയർമാരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും ബിജു പ്രഭാകർ പറഞ്ഞു.

‎നെട്ടയം സംഘർഷവുമായി ബന്ധപ്പെട്ട്ബിജെപി നടത്തിയ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും നോട്ടീസ്. ഡെപ്യൂട്ടി മേയർ ആശ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്കാണ് നോട്ടീസ് നൽകിയത്.

‎ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വേനല്‍ മഴ സജീവമായതും ആന്ധ്രായ്ക്കും കര്‍ണാടയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാന്‍ കാരണമെന്നാണ് നിഗമനം.

 

‎എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിനുവേണ്ടി കളഭം കൊണ്ടുള്ള തുലാഭാരം. ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് കളഭം കൊണ്ടുള്ള തുലാഭാരത്തിന് ചീട്ടാക്കിയത്.

‎പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികൾ ചാടിപ്പോയ സംഭവത്തിൽ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെ നടപടി. എഎസ്ഐ അടക്കം മൂന്ന് പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റി.

‎സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം ഉടൻ നല്‍കുമെന്നും പ്രത്യേക അന്വേഷണ സംഘം.  കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല എന്നാൽ ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി.

‎ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കാശ്മീരി യുവാവിനെ കണ്ടെത്തിയ സംഭവത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍. തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന മുഷ്താഖ് അഹമ്മദ് പണ്ഡിറ്റ് എന്ന 45 വയസുള്ള ബിലാല്‍ പണ്ഡിറ്റിനെ കശ്മീര്‍ പോലീസും ബന്ധുവും എത്തി തിരികെ നാട്ടിലേക്ക് കൊണ്ടുപോയി.

‎ഇടുക്കി നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരനെയും കൊലപ്പെടുത്തിയ പ്രതി സജി റിമാൻഡിൽ. 14 ദിവസത്തേക്കാണ് സജിയെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തത്. മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

‎കണ്ണൂരില്‍ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി പൊന്ന്യം കുണ്ടുചിറ സ്വദേശി രാജൻ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.

‎പശ്ചിമബംഗാളില്‍ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് കനത്ത സുരക്ഷയിൽ തുടരുന്നു. 40,000 ബൂത്തുകളില്‍ 12,000 ബൂത്തുകള്‍ പ്രശ്‌ന ബാധിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടര ലക്ഷം കേന്ദ്രസേന ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

‎പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടങ്ങളിലും അക്രമം. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ഛപ്ര, ശാന്തിപുർ, നിംതാല, ഭാംഗർ എന്നിവിടങ്ങളിലടക്കം അക്രമസംഭവങ്ങൾ ഉണ്ടായി.

‎ട്രാൻസ്ഫോർമർ അഴിമതി കേസിൽ സെന്തിൽ ബാലാജിക്ക് തിരിച്ചടി. കേസിൽ അന്വേഷണം സിബിഐക്ക് വിട്ടു. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

‎വടക്കുകിഴക്കൻ നൈജീരിയയിലെ ഗ്രാമത്തിൽ ഭീകര സംഘടനയായ ഐഎസിന്റെ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ആക്രമണം നടന്നത്.

‎ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് ഇന്ത്യ വിട്ടുപോകാൻ പൂനെ സിറ്റി പൊലീസ് ഉത്തരവിട്ടു. വിനോദസഞ്ചാരികളായി ഇന്ത്യയിലെത്തിയ ഇവർ വിസ നിബന്ധനകൾ ലംഘിച്ച് മതപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി.

‎എഐ ഉച്ചകോടിക്കിടെയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തില്‍ മാസങ്ങൾ നീണ്ട ഗൂഢാലോചന നടന്നുവെന്ന് ദില്ലി പൊലീസിന്‍റെ കുറ്റപത്രം. 5000 പേജുള്ള കുറ്റപത്രം ഇന്നലെ ദില്ലി കോടതിയിൽ സമർപ്പിച്ചു.

‎വെടിവെപ്പിനെത്തുടർന്നുള്ള സുരക്ഷാ ഭീഷണികൾക്കിടയിലും ബ്രിട്ടനിലെ ചാൾസ് രാജാവിന്‍റെയും രാജ്ഞി കമിലയുടെയും നിർണായക സന്ദർശനം അമേരിക്കയിൽ തുടങ്ങി. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികൾക്കിടയിലും തുടരണമെന്ന് പ്രസ്താവനയിൽ ചാൾസ് പറഞ്ഞു.

‎യുക്രൈൻ സൈന്യത്തിന്‍റെ പിടിയിലാകാതിരിക്കാൻ സ്വയം പൊട്ടിത്തെറിച്ച ഉത്തര കൊറിയൻ സൈനികരെ പ്രകീർത്തിച്ച് പരമോന്നത നേതാവ് കിം ജോങ് ഉൻ. സൈനികരെ ‘വീരന്മാർ’ എന്ന് വിശേഷിപ്പിച്ച കിം ജോങ് ഉൻ, അവരുടെ ത്യാഗത്തിന് നഷ്ടപരിഹാരമോ പാരിതോഷികമോ നൽകി വിലയിടാനിവില്ലെന്നും പറഞ്ഞു.

‎ഇറാൻ യുദ്ധത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയം നൽകുന്ന കണക്കുകൾ എത്രത്തോളം കൃത്യമാണെന്ന കാര്യത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് കടുത്ത സംശയം പ്രകടിപ്പിച്ചതായി പുതിയ റിപ്പോർട്ടുകൾ.

‎വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോഴുള്ളത് ലോഡ് ഷെഡ്ഡിംഗല്ലെന്നും ഉപയോഗം കൂടുമ്പോൾ ഡ്രിപ്പ് ആകുന്നതാണെന്നും ആവർത്തിച്ച്  വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി.  പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മീഷൻ കാലതാമസം ഉണ്ടാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. കമ്മീഷൻ നടപടി വൈകിയപ്പോൾ ബോർഡ് ഇടപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‎വടക്കുകിഴക്കൻ നൈജീരിയയിലെ ഗ്രാമത്തിൽ ഭീകര സംഘടനയായ ഐഎസിന്റെ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് അനുസരിച്ച്, അഡമാവ സംസ്ഥാനത്തെ ഗോംബി പ്രദേശത്തെ ഗയാകു ഗ്രാമത്തിലാണ് ഞായറാഴ്ച വൈകിട്ട് ആക്രമണം നടന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *