കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാർ വിധിയെഴുതുന്നു. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ അധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരുമെന്ന് എം ബി രാജേഷും ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസും. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.
നൂറിൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നല്ല രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങൾ, അതാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഫുൾ കോണ്‍ഫിഡൻസിലാണെന്നും കേരളത്തില്‍ യുഡിഎഫ് ooതംരംഗമാണ്, തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ യുഡിഎഫ് അനുകൂല തരംഗം ആവർത്തിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും വ്യക്തമാക്കി.
സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിര്‍ണായകമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാര്‍ഥിയും കൂടിയായ രാജീവ് ചന്ദ്രശേഖര്‍. ഇത്തവണ പലയിടങ്ങളിലും എൻഡിഎ വിജയിക്കുമെന്നും ഇത്തവണ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ടെന്ന് ആർ ശ്രീലേഖയും പ്രതികരിച്ചു.
എൽഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 2021 നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വീണ ജോർജ്. പുതുതലമുറ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പി രാജീവും, തങ്ങള്‍ക്കുണ്ടായ കോട്ടങ്ങള്‍ തിരുത്തിക്കൊണ്ട് എൽ ഡി എഫിന്‍റെ പുതിയ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് എം എ ബേബിയും പറഞ്ഞു.
ജനകീയ കോടതിയിൽ അയ്യന്റെ സ്വർണം കട്ടവരെ ശിക്ഷ വിധിക്കുന്ന ദിവസമാണിന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളത്തിൽ ഭരണ മാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും രമേശ് ചെന്നിത്തലയും. ബിജെപി നിഴലിനോട് യുദ്ധം ചെയ്യുന്നത് നിര്‍ത്തണമെന്നും കണ്ണുള്ളവര്‍ എല്ലാം കണ്ടതാണെന്നും ഷാഫി പറമ്പിലും പറഞ്ഞു.
ചില ആളുകള്‍ ഭീഷണിയാണെന്ന് കാണുമ്പോള്‍ എതിരാളികള്‍ അയാളെ ലിസ്റ്റിട്ട് വയ്ക്കും എന്നിട്ട് ആ വ്യക്തികളെ ഹത്യ ചെയ്ത് ഇല്ലാതാക്കും അതാണ് പാലക്കാട് കണ്ടതെന്ന് സുരേഷ് ഗോപി. പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം.
തനിക്ക് ആദ്യം മുതല്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും ഇന്നും അതില്‍ മാറ്റമില്ലെന്നും നല്ല വിജയപ്രതീക്ഷയുണ്ടെന്നും അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നതെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് ജയം ഉറപ്പാണെന്നും പി കെ ശശി. യുഡിഎഫിന് അനുകൂലമായ കാറ്റാണെന്ന് രമേഷ് പിഷാരടിയും പറഞ്ഞു.
കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പരാതിയുമായി കോൺഗ്രസ്. വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്നാണ് പരാതി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും ആക്ഷേപം ഉയർത്തി. മല്ലപ്പുഴശേരി ബൂത്തിൽ ആണ് ആക്ഷേപം ഉയർന്നത്.
ശോഭ സുരേന്ദ്രനെ രൂക്ഷഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്നും ശോഭ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി പ്രധാനപ്പെട്ട ധ്രുവമാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിലും ബിജെപി നമ്പർ വൺ പാർട്ടിയാകും. കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് അദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണമെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായെന്നും നല്ലവരെ തെരഞ്ഞെടുക്കണമെന്നും ഗവർണർ പറഞ്ഞു.
മമ്മൂട്ടി പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിലും നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ മോഹൻലാലും വോട്ട് ചെയ്തു. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ 113 ബൂത്തിലാണ് ടോവിനോ തോമസ് വോട്ട് ചെയ്തത്. തൊടുപുഴയിലെ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലാണ് ആസിഫ് അലിയും സഹോദരൻ അസ്കർ അലിയും വോട്ട് രേഖപ്പെടുത്താനെത്തിയത്.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്ത് നമ്പർ 11-ൽ വോട്ട് രേഖപ്പെടുത്തി പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. വളരെ ആത്മവിശ്വാസത്തിലാണെന്നും കേരളം ഇത്തവണ യുഡിഎഫ് ഭരിക്കുമെന്നും ഫാത്തിമ തഹ്‌ലിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
വനിത സംവരണ ഭേദഗതി ബില്ലിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി പ്രധാന പത്രങ്ങളിൽ ലേഖനം എഴുതി. സമവായം അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം വിഡിയോയും മോദി പുറത്തിറക്കി.
അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ ഔദ്യോഗികമായി സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാകിസ്ഥാൻ നടത്തിയ നിർണായകമായ മധ്യസ്ഥ ശ്രമങ്ങളെ രാജ്യം പ്രശംസിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്ക – ഇറാൻ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ യുഎഇ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ കരാറിലെ വ്യവസ്ഥകളെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്നും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇറാൻ പൂർണമായും അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
മാരകപ്രഹരശേഷിയുള്ള ക്ലസ്റ്റര്‍ ബോംബ് പോര്‍മുനകള്‍ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ. മൂന്ന് ദിവസത്തിനുള്ളില്‍ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളില്‍, ഇത്തരം ബാലിസ്റ്റിക് മിസൈലുകള്‍ കൂടി ഉള്‍പ്പെട്ടതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
