വാട്സ്ആപ്പില്‍ ‘പിന് ചാറ്റ്’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. വാട്സ്ആപ്പിന്റെ ഹോം വിന്‍ഡോയില്‍ ഗ്രൂപ്പുകളും വ്യക്തിഗത ചാറ്റുകളും പിന് ചെയ്ത് വെക്കാനുള്ള ഓപ്ഷന് സമാനമാണ് പുതിയ ഫീച്ചറും. ഒരു ചാറ്റിലെ ഏതെങ്കിലും സന്ദേശവും ഇനി നമുക്ക് ആ ചാറ്റ് വിന്‍ഡോയുടെ ഏറ്റവും മുകളിലായി പിന് ചെയ്യാം. ഗ്രൂപ്പിലും വ്യക്തിഗത ചാറ്റുകളിലും വരുന്ന പ്രധാനപ്പെട്ട മെസ്സേജുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ ‘പിന്ന്ഡ് മെസ്സേജസ്’ ഉപയോക്താക്കളെ അനുവദിക്കുന്നു. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നത് എളുപ്പമാക്കി ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനാണ് ഈ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടെക്സ്റ്റ്, പോള്‍സ്, ചിത്രങ്ങള്‍, ഇമോജികള്‍ തുടങ്ങി, വാട്സ്ആപ്പില്‍ പങ്കുവെക്കാവുന്ന എന്ത് കാര്യവും പിന് ചെയ്യാനുള്ള ഓപ്ഷന് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ഒരു സന്ദേശം സ്വമേധയാ അണ്‍പിന്‍ ചെയ്തില്ലെങ്കില്‍, അതിന്റെ സജ്ജീകരണ കാലയളവ് അവസാനിച്ചതിന് ശേഷം അത് സ്വയം അണ്‍പിന്‍ ആകും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സന്ദേശങ്ങള്‍ പിന് ചെയ്യാന്‍… ഗ്രൂപ്പ് ചാറ്റിലോ വ്യക്തിഗത ചാറ്റിലോ ഉള്ള ഏതെങ്കിലും സന്ദേശം തെരഞ്ഞെടുത്ത് പ്രസ് ചെയ്തുപിടിക്കുക. ഏറ്റവും മുകളില്‍ വലതുഭാഗത്തായി കാണുന്ന ‘ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് അതില്‍ കാണുന്ന ‘പിന്’ എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയില്‍ നിന്ന് പിന് ചെയ്ത സന്ദേശത്തിന് ആവശ്യമുള്ള ദൈര്‍ഘ്യം തിരഞ്ഞെടുക്കുക: 24 മണിക്കൂര്‍, 7 ദിവസം അല്ലെങ്കില്‍ 30 ദിവസം. ശേഷം പിന് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ആ സന്ദേശം ചാറ്റ് വിന്‍ഡോയുടെ ഏറ്റവും മുകളിലായി കാണാന്‍ സാധിക്കും.
വാട്സ്ആപ്പില്‍ ‘പിന് ചാറ്റ്’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ
