ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് മെയ് 22 ന് ഇന്ത്യയില്‍ ഒരു വലിയ ലോഞ്ച് ഇവന്റിന് തയ്യാറെടുക്കുന്നു. കമ്പനി രാജ്യത്ത് മേബാക്ക് ജിഎല്‍എസ് 600, എഎംജി എസ് 63 4മാറ്റിക്ക് പ്ലസ് ഇ പെര്‍ഫോമന്‍സ് എന്നീ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കും. മേബാക്ക് ജിഎല്‍എസ് 600 ചില സൂക്ഷ്മമായ അപ്ഡേറ്റുകള്‍ ലഭിക്കും. അതേസമയം എഎംജ് എസ് 63 ഒരു പുതിയ ഐഡന്റിറ്റിയോടെ തിരിച്ചുവരുന്നു. നിലവിലെ മേബാക്ക് ഏഘട 600 ന് 2.96 കോടി രൂപയാണ് എക്‌സ്-ഷോറൂം വില. എന്നാല്‍ പുതുക്കിയ മോഡലിന് മൂന്ന് കോടി രൂപയിലധികം വിലവരും. എഎംജി എസ് 63 4മാറ്റിക്ക് പ്ലസ് ഇ പെര്‍ഫോമന്‍സിന് മൂന്ന് കോടി മുതല്‍ 3.5 കോടി രൂപ വരെ വില പ്രതീക്ഷിക്കുന്നു. രണ്ട് മോഡലുകളും പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റുകളായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. മെയ്ബാക്ക് ജിഎല്‍എസ് 600 അതിന്റെ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് 4.0-ലിറ്റര്‍ വി8 പെട്രോള്‍ എഞ്ചിന്‍ 48വി സ്റ്റാര്‍ട്ടര്‍-ജനറേറ്റര്‍ ഉപയോഗിച്ച് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 557 ബിഎച്പി പവര്‍ ഔട്ട്പുട്ടും 730 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 48വി ഇലക്ട്രിക് സിസ്റ്റത്തില്‍ നിന്ന് അധിക 22 ബിഎച്പിയും 250 എന്‍എം ടോര്‍ക്കും നല്‍കുന്നു. പുതിയ എഎംജി എസ് 63 4മാറ്റിക്ക് പ്ലസ് ഇ പെര്‍ഫോമന്‍സിന് ഇരട്ട-ടര്‍ബോചാര്‍ജ്ഡ് 4.0-ലിറ്റര്‍ വി8 പെട്രോള്‍ എഞ്ചിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പും റിയര്‍-ആക്സില്‍ മൗണ്ടഡ് അസിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറും 13.1കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററിയും ലഭിക്കുന്നു. ഈ സജ്ജീകരണം 802 ബിഎച്പി കരുത്തും 1,430 എന്‍എം ടോര്‍ക്കും നല്‍കുന്നു.