ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ മെഴ്‌സിഡസ് എഎംജി എസ്എല്‍ 55 റോഡ്സ്റ്റര്‍ ഒടുവില്‍ ഇന്ത്യയിലെത്തി. സിബിയു യൂണിറ്റായി ഇവിടെ എത്തിക്കുന്ന മോഡലിന് 2.35 കോടി രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയുണ്ട്. ഫാബ്രിക് റൂഫുള്ള നാല് സീറ്റുള്ള പെര്‍ഫോമന്‍സ് ഓറിയന്റഡ് കാറാണിത്. മോണ്‍സ ഗ്രേ മാഗ്‌നോ, ഒബ്സിഡിയന്‍ ബ്ലാക്ക്, ആല്‍പൈന്‍ ഗ്രേ, സെലനൈറ്റ് ഗ്രേ, പാറ്റഗോണിയ റെഡ് ബ്രൈറ്റ്, സ്പെക്ട്രല്‍ ബ്ലൂ മാംഗോ, ഒപാലൈറ്റ് വൈറ്റ് ബ്രൈറ്റ്, ഹൈപ്പര്‍ ബ്ലൂ എന്നിങ്ങനെ എട്ട് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ നിന്ന് വാങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കാം. തുണികൊണ്ടുള്ള മേല്‍ക്കൂര ഗ്രേ, കറുപ്പ്, കടും ചുവപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. 476 കുതിരശക്തിയും 700എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 4.0ലി വി8 ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എഎംജി എസ്എല്‍ 55ന്റെ ഹൃദയം. ട്രാന്‍സ്മിഷന്‍ ചുമതലകള്‍ക്കായി, 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.