മഹാത്മജി ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാഹിത്യകാരന്മാര്‍, സാമൂഹികപ്രവര്‍ത്തകര്‍, രാഷ്ട്രീയനേതാക്കള്‍, എഡിറ്റര്‍മാര്‍ ഇവരെല്ലാം രേഖപ്പെടുത്തിയ ഓര്‍മ്മകളുടെ ശേഖരമാണ് ഈ പുസ്തകം. ആത്മകഥ, ജീവചരിത്രം ഇവയിലൊന്നും ചേര്‍ത്തിട്ടില്ലാത്ത വിവരങ്ങള്‍ ‘ഒപ്പം നടന്നവരുടെ ഓര്‍മ്മകളില്‍’ തുടിച്ചുനില്‍ക്കുന്നു. ഈ പുസ്തകം മലയാളികള്‍ക്ക് മഹാത്മജിയെ അടുത്തറിയാന്‍ സഹായകമാകും. ‘മഹാത്മജി ഒപ്പം നടന്നവരുടെ ഓര്‍മ്മകള്‍’. ഡോ. ആര്‍സു. മാതൃഭൂമി. വില 246 രൂപ.