ലക്ഷ്വറി സൂപ്പര്‍ കാറായ മക്ലാറെന്‍ ബ്രാന്‍ഡിന്റെ ആദ്യ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ഷോറൂം ഉദ്ഘാടനത്തിനു മുന്‍പ് തന്നെ ബ്രാന്‍ഡിന്റെ കാറുകള്‍ സ്വകാര്യ അംഗീകൃത ഡീലറായ ഇന്‍ഫിനിറ്റി കാഴ്‌സ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളാണ് മക്ലാറെന്‍. ഷോറൂം ലോഞ്ചിനോടനുബന്ധിച്ച് 765 എല്‍ടി സ്‌പൈഡര്‍ മോഡലും ഇന്ത്യയില്‍ പുറത്തിറക്കി. മക്ലാറെന്‍ നിര്‍മിച്ചതില്‍ വച്ച് ലോകത്തില്‍ ഏറ്റവും വേഗതയേറിയ കണ്‍വര്‍ട്ടബിളാണ് ഈ വാഹനമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 765 എച്ച്പി 800 എന്‍എം കരുത്ത് സംഗമിക്കുന്ന വാഹനത്തിന് 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ്. 7 സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സാണ് റിയര്‍ വീല്‍ഡ്രൈവ് വാഹനത്തിന് ഇന്ത്യയിലെ വില സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടില്ല. ഹൈബ്രിഡ് സൂപ്പര്‍കാറുകള്‍ അടുത്ത വര്‍ഷം തന്നെ പുറത്തിറക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.