അന്വേഷണമാണ് ഡോ എം എസ് വല്യത്താന് ജീവിതം. തിരുവനന്തപുരം ശ്രീചിത്രയുടെ സ്ഥാപക ഡയറക്ടര്‍ ആയിരിക്കെ കൃത്രിമ ഹൃദയ വാതില്‍ വികസിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് മുതല്‍ ഇപ്പോള്‍ നാഷ്ണല്‍ റിസര്‍ച്ച് പ്രൊഫസറായി മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ ആയുര്‍വേദിക് ബയോളജി എന്ന നവശാസ്ത്രശാഖയിലെ ഗവേഷണം വരെ ആ അന്വേഷിയുടെ സഫലജീവിതം മുന്നേറുന്നു. ‘മയൂരശിഖ – ജീവിതം അനുഭവം അറിവ്’. ഡോ എം എസ് വല്യത്താന്‍, വി ഡി ശെല്‍വരാജ്. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 207 രൂപ.