”വാക്കിന്റെ മണലാഴി തീരുന്നിടങ്ങളില്‍ തിരയിട്ടു തഴുകുന്ന കടലാണു മൗനം.” പ്രതീകങ്ങളെ ഉചിതമായി സന്നിവേശിപ്പിക്കാനും സന്ദര്‍ഭങ്ങളെ സജീവമായി അവതരിപ്പിക്കാനും ഒരാള്‍ക്ക് കഴിയുമെങ്കില്‍ അത് അഭിനന്ദനാര്‍ഹമായ യോഗ്യതയാണ്. അമൃതാനന്ദം നിറയ്ക്കുന്ന വീരപുളകസ്മരണയില്‍ മുഴുകാനും സ്വാതന്ത്ര്യത്തിന്റെ നക്ഷത്രങ്ങളെ മണ്ണിലേക്ക് ക്ഷണിക്കാനും പ്രദീപ് പ്രഭാകരന്റെ കാവ്യസപര്യ ആവേശം കൊള്ളുന്നു. ചായക്കൂട്ടുകളില്‍നിന്ന് വിശ്വപ്രശസ്തമായ ചിത്രചരിത്രങ്ങള്‍ വേറിട്ടെടുക്കാനും കളങ്കരഹിതമായി ഓര്‍മ്മയുടെ ക്യാന്‍വാസില്‍ വരച്ചു ചേര്‍ക്കാനും കവി ശ്രമിക്കുന്നു. വാഴ്വിന്റെ പെരുമയോട് താദാത്മ്യം പ്രാപിക്കാനും അനുഭവങ്ങളുടെ വൈരുദ്ധ്യങ്ങളോട് പൊരുത്തപ്പെടാതെ പൊരുതി നില്‍ക്കാനും കവി ധീരത പ്രകടിപ്പിക്കുന്നു. സംസാര ദുഃഖ കേളികളുടെ പാര്‍പ്പിടവും അനന്തമായ പ്രപഞ്ചവും അളന്നു നോക്കാന്‍ പക്വതയാര്‍ജ്ജിക്കുന്നു. ‘മൗനത്തിന്റെ നാനാര്‍ത്ഥങ്ങള്‍’. പ്രദീപ് പ്രഭാകരന്‍. മംഗളോദയം. വില 113 രൂപ.