‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന വിജയ് ചിത്രത്തിലെ ഗാനമെത്തി. വിജയും തൃഷയും നിറഞ്ഞാടിയ മാട്ടാ സോംഗ് ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് വിവേക് ആണ്. യുവന്‍ ശങ്കര്‍ രാജ, ഷെന്‍ബാഗരാജ്, വേലു, സാം, നാരായണന്‍ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ 200 കോടിയോളം രൂപയാണ് ഗോട്ട് നേടിയത്. ആഗോളതലത്തില്‍ 400 കോടിയോളവും ചിത്രം നേടിയിട്ടുണ്ട്. സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി ഡബിള്‍ റോളില്‍ ആണ് വിജയ് എത്തിയത്. മീനാക്ഷി ചൗധരി നായികയായി എത്തിയ ചിത്രത്തില്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്‌നേഹ, ലൈല തുടങ്ങി വന്‍താര നിര അണിനിരന്നിരുന്നു.