മനുഷ്യന് മണിക്കൂറുകളെടുത്ത് മാത്രം പരിഹരിക്കാവുന്ന ഗണിത പ്രശ്നങ്ങള്‍ക്ക് വളരെ വേഗത്തില്‍ ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന എ.ഐ മോഡലുകള്‍ പുറത്തിറക്കി ഓപ്പണ്‍ എ.ഐ. സ്ട്രോബറി സീരീസ് എന്ന പേരില്‍ പുറത്തിറക്കിയ മോഡലുകള്‍ക്ക് സയന്‍സ്, കോഡിംഗ്, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിലെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പോലും വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയും. 01 , 01 മിനി എന്നീ പേരുകളിലാണ് ഇവ ലഭ്യമാവുക. ചാറ്റ് ജി.പി.ടിയുടെ നിര്‍മാതാക്കളാണ് ഓപ്പണ്‍ എ.ഐ. പുതിയ സ്ട്രോബറി സീരീസിലെ 01 മോഡല്‍ മാത്ത് ഒളിമ്പ്യാഡിലെ യോഗ്യതാ പരീക്ഷയില്‍ 83 ശതമാനം മാര്‍ക്ക് നേടി. ഏറ്റവും കഠിനമായ സയന്‍സ് പ്രോബ്ലംസ് പരിഹരിക്കാന്‍ പി.എച്.ഡി നിലവാരത്തിന് മുകളിലുള്ള പ്രകടനം പുറത്തെടുക്കാനും സ്ട്രോബറി മോഡലുകള്‍ക്ക് കഴിഞ്ഞു. വലിയ പ്രശ്നങ്ങളെ ചെറിയ ലോജിക്കല്‍ യൂണിറ്റുകളാക്കി ചിന്തയുടെ ഒരു ശൃംഖല തീര്‍ത്താണ് സ്ട്രോബറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.