തിരുവനന്തപുരത്ത് നെയ്യാർ ഡാമിൽ നടക്കുന്ന കെ എസ് യുവിന്റെ സംസ്ഥാന ക്യാമ്പിൽ കൂട്ടത്തല്ല്. നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു ,എം എം നസീർ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എകെ ശശി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ നിർദേശം.