യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണിയില്‍ പിടിമുറക്കാന്‍ മാരുതി സുസുക്കി. ജപ്പാനീസ് വിപണിയിലുള്ള സ്പാസിയയെ അടിസ്ഥാനപ്പെടുത്തി നിര്‍മിക്കുന്ന എംപിവി 2026ല്‍ വിപണിയില്‍ എത്തിക്കാനാണ് മാരുതിയുടെ ശ്രമം. വൈഡിബി എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന വാഹനം സ്പാസിയയുടെ ജാപ്പനീസ് മോഡലിനേക്കാള്‍ വലുപ്പം കൂടിയ വാഹനമായിരിക്കും. ജാപ്പനീസ് വിപണിയിലെ സ്‌പേസിയയ്ക്ക് 3395 എംഎം ആണ് നീളം. ഇന്ത്യന്‍ മോഡലിന് നീളം വര്‍ധിക്കുമെങ്കിലും നികുതി ഇളവുകള്‍ക്കായി നാലു മീറ്ററില്‍ താഴെ നീളം ഒതുക്കാനാണ് സാധ്യത. ജാപ്പനീസ് വിപണിയിലെ വാഹനത്തിന് രണ്ടു നിര സീറ്റുകളാണെങ്കില്‍ ഇന്ത്യന്‍ മോഡലിന് മൂന്നു നിര സീറ്റുകളായിരിക്കും. റെനോയുടെ ഏഴു സീറ്റ് വാഹനം ട്രൈബറുമായിട്ടാകും മാരുതിയുടെ പുതിയ വാഹനം മത്സരിക്കുക. സ്പാസിയയുടെ ബോക്‌സി ടൈപ്പ് ഡിസൈനില്‍ തന്നെയാണ് പുതിയ മോഡലും. പുതിയ സ്വിഫ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുന്ന 1.2 ലീറ്റര്‍ ഇസഡ് സീരിസ് എന്‍ജിനാകും പുതിയ മോഡലില്‍. എര്‍ട്ടിഗ, എക്‌സ്എല്‍ 6 തുടങ്ങിയ എംപിവികളുടെ താഴെ പ്ലെസ് ചെയ്യുന്ന വാഹനം വില്‍ക്കുന്നത് പ്രീമിയം ഡീസല്‍ഷിപ്പായ നെക്‌സ വഴിയായായിരിക്കും.