രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി അതിന്റെ മാതൃ കമ്പനിയായ സുസുക്കിയുമായി സഹകരിച്ച് ഒരു ഇലക്ട്രിക് എയര്‍ കോപ്റ്റര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. തുടക്കത്തില്‍ ജപ്പാന്, അമേരിക്ക തുടങ്ങിയ വിപണികളില്‍ കമ്പനി ഇത് അവതരിപ്പിക്കും, പിന്നീട് ഇത് ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കാനാകും. ഈ എയര്‍ കോപ്റ്ററുകള്‍ ഡ്രോണുകളേക്കാള് വലുതായിരിക്കുമെന്നും എന്നാല്‍ സാധാരണ ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പൈലറ്റടക്കം മൂന്ന് പേര്‍ക്കെങ്കിലും ഇരിപ്പിടം ഉണ്ടായിരിക്കും. 1.4 ടണ്‍ ഭാരമുള്ള എയര്‍ കോപ്റ്ററിന് പറന്നുയരുമ്പോള്‍ സാധാരണ ഹെലികോപ്റ്ററിന്റെ പകുതി ഭാരമുണ്ടാകും. ടേക്ക് ഓഫിനും ലാന്‍ഡിംഗിനും കെട്ടിടത്തിന്റെ മേല്‍ക്കൂര ഉപയോഗിക്കാന്‍ ഈ ഭാരക്കുറവുമൂലം സാധിക്കും. വൈദ്യുതീകരണം മൂലം എയര്‍ കോപ്റ്ററിന്റെ ഘടകങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഇത് അതിന്റെ നിര്‍മ്മാണ, പരിപാലന ചെലവുകള്‍ കുറയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി ആദ്യം ഈ എയര്‍ കോപ്റ്റര്‍ ഒരു എയര്‍ ടാക്സി ആയി ജപ്പാനിലെയും അമേരിക്കയിലെയും വിപണികളില്‍ അവതരിപ്പിക്കും. ഇതിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനും പദ്ധതിയുണ്ട്. മാരുതി സുസുക്കി ഇലക്ട്രിക് എയര്‍ കോപ്റ്ററിന് സ്കൈഡ്രൈവ് എന്ന് പേരിടും. 12 മോട്ടോറുകളും റോട്ടറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കോപ്റ്റര്‍ 2025 ല്‍ ജപ്പാനില്‍ നടക്കുന്ന ഒസാക്ക എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.