വാടിപ്പോയ പെണ്‍കരുത്ത് പ്രകൃതിയുടെ ലാളനയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. അതിജീവനത്തിന്റെ കഥ പറയുന്ന ‘മറിയം’ സമകാലിക സമൂഹത്തിലെ മരവിച്ച പെണ്‍മനസുകള്‍ക്കു ഉണര്‍വേകുന്ന ചിത്രമാണ്. കപ്പിള്‍ ഡയറക്ടേഴ്സായ ബിബിന്‍ജോയ് ഷിഹാബിബിന്‍ സംവിധാനം ചെയ്യുന്ന മറിയം മാര്‍ച്ച് മൂന്നിന് തീയേറ്ററുകളിലെത്തുന്നു. മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പന് , ക്രിസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്, അനിക്സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനില്‍ , എബി ചാണ്ടി, ബോബിന് ജോയി, അരുണ്‍ ചാക്കോ , മെല്ബിന് ബേബി, ചിന്നു മൃദുല്‍ , ശ്രീനിക്, അരുണ്‍ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യന്‍ പെരുമ്പാവൂര്‍, ദീപു, വിജീഷ്, ഷാമോന് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. രചന -ബിജു ജോയ്.