മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. രൂപേഷിനെതിരെ വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിലെ കേസില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സിറാജുദീന്‍ അറസ്റ്റിലായി. കേസിലെ 38 മത്തെ പ്രതിയാണ്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ഗൂഢാലോചനയില്‍ പങ്കെടുത്തെന്നാണ് കേസ്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ നിരവധി കൊലപാതകങ്ങളും കൈവെട്ടും അടക്കമുള്ള കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കു ഒളിത്താവളം നല്‍കിയത് ഇയാളാണത്രേ. മലപ്പുറത്തെ 12 ആര്‍എസ്എസ് – ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളില്‍നിന്ന് കണ്ടെടുത്തു. കേസില്‍ 11 പ്രതികളെകൂടി ഇനി പിടികൂടാനുണ്ട്.
സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് സിപിഐ വയനാടി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. രണ്ടാം ഇടതു സര്‍ക്കാരിന് വലതുപക്ഷ വ്യതിയാനം സംഭവിച്ചതു നന്നല്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികള്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നല്‍കി. അന്നദാനഫണ്ടിലേക്കാണ് തുക നല്‍കിയത്. മകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റ്, റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോദി എന്നിവരും ദര്‍ശനത്തിന് എത്തിയിരുന്നു.