ശാസ്ത്രീയജീവിതത്തിനുമപ്പുറം കുടുംബബന്ധങ്ങളിലെ വൈകാരികമായ അവസ്ഥാന്തരങ്ങളെ മാനിക്കുന്ന മനോഹരന്‍ എന്ന മനുഷ്യന്റെ വൈരൂപ്യം ശരീരത്തിനു മാത്രമാണെന്ന് കണ്ടെത്തുന്ന പാര്‍വ്വതി ഐ.പി.എസ്സിന്റെ മാനസികതലങ്ങളിലൂടെയാണ് ഈ നോവല്‍ വികസിക്കുന്നത്. മനോഹരന്‍ വിരൂപനായാണ് ജനിക്കുന്നത്. സ്‌കൂളിലും കോളേജിലും അക്കാരണത്താല്‍ മാറ്റിനിര്‍ത്തപ്പെട്ട മനോഹരന്‍ തന്റെ ഇച്ഛാശക്തികൊണ്ട് ലോകം അറിയപ്പെടുന്ന ശാസ്ത്രജ്ഞനായി മാറിയതിന്റെ കഥയാണിത്. ഒപ്പം പ്രകാശകിരണങ്ങളുടെ ശാസ്ത്രീയ വശങ്ങളെയും ഈ നോവല്‍ പ്രതിപാദിക്കുന്നുണ്ട്. ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്ന ഈ രചന. ‘മനോഹരന്‍ വിരൂപനല്ല’. കുഞ്ഞ്. മംഗളോദയം വില 170 രൂപ.