മലയാളത്തിന്റെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് ചിത്രമായിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ 200 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. യുകെ, അയര്‍ലാന്‍ഡ് എന്നിവടങ്ങളിലും മലയാള സിനിമകളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്നാണ് ഒരു പുതിയ റിപ്പോര്‍ട്ട്. യുകെയിലും അയര്‍ലാന്‍ഡിലും 2018ന്റെ ആകെ കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്സ് മറികടന്നത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2018 യുകെയില്‍ ആകെ 7.89 കോടി രൂപയായിരുന്ന നേടിയത്. മഞ്ഞുമ്മല്‍ ബോയ്സാകട്ടേ യുകെയില്‍ 7.90 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. കേരളത്തിലും മിഡില്‍ ഈസ്റ്റിലുമൊഴികെയുള്ളിടങ്ങളില്‍ മലയാളത്തിന്റെ കളക്ഷനില്‍ നിലവില്‍ ഒന്നാമത് മഞ്ഞുമ്മല്‍ ബോയ്സ് ആണ് എന്നും റിപ്പോര്‍ട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ 50 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും മലയാളത്തിന്റെ വമ്പന്‍ വിജയമാണ് സൂചിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം ഇത്തരം നേട്ടത്തിലെത്തുന്നത്. വലിയ സ്വീകാര്യതയാണ് കേരളത്തിന് പുറത്ത് ചിത്രം നേടുന്നത്. കര്‍ണാടകത്തില്‍ നിന്നും ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്സ് നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇവിടങ്ങളിലും 2018 നെ കടത്തിവെട്ടി ‘മഞ്ഞുമ്മല്‍ ബോയ്സ്’
