35 വര്‍ഷത്തിനു ശേഷം കമല്‍ ഹാസനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാന്‍ മണി രത്‌നം. 1987 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം നായകന്‍ ആണ് മണി രത്‌നത്തിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇതിനു മുന്‍പ് നായകനായെത്തിയ ചിത്രം. കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം. മണി രത്‌നം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. കമല്‍ ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണ് ഇത്. 2024 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. കരിയറിലെ ഏറ്റവും വിജയം നേടിയ രണ്ട് ചിത്രങ്ങള്‍ക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കമല്‍ ഹാസന്റെ വിക്രമും മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്.