മലയാളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റോറിയായ, ടി.ദാമോദരന്‍, ഐ.വി.ശശി, മമ്മൂട്ടി ടീമിന്റെ ‘ആവനാഴി’ എന്ന ചിത്രം പുതിയ സാങ്കേതികവിദ്യയില്‍ ജനുവരി 3 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ആവനാഴിയിലെ മുഖ്യകഥാപാത്രമായ ഇന്‍സ്പെക്റ്റര്‍ ബലറാമിനെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. കരടി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബല്രാം, ഒരുസത്യസന്ധനായ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ആണ്. സത്യരാജ് എന്ന ഗുണ്ടയെ തളക്കാന്‍ ബല്‍റാം നിയുക്തനാകുന്നു. തുടര്‍ന്നുണ്ടാവുന്ന, ഗംഭീര മുഹൂര്‍ത്തങ്ങളിലൂടെ ആവനാഴി പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. 1986 ലെ ഏറ്റവും വലിയ വിജയ ചിത്രവുമായി മാറി ആവനാഴി. മമ്മൂട്ടി, ഗീത, സുകുമാരന്‍, സീമ, സുകുമാരി, നളിനി, ജഗന്നാഥവര്‍മ്മ, പറവൂര്‍ ഭരതന്, ജനാര്ദ്ദനന്, കുഞ്ചന്‍, കുണ്ടറ ജോണി, ക്യാപ്റ്റന്‍ രാജു , സി.ഐ. പോള്‍, അഗസ്റ്റിന്, ശങ്കരാടി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ഇന്നസെന്റ്, അസീസ്, ശാന്തകുമാരി, ശ്രീനിവാസന് , പ്രതാപചന്ദ്രന് , ഷഫീക്ക് തുടങ്ങിയവരാണ് അഭിനേതാക്കള്‍.