മമ്മൂട്ടിക്ക് നിര്‍ണായക കഥാപാത്രമാണ് അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റി’ല്‍. ‘ഏജന്റിലെ’ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ഏന്തേ ഏന്തേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. അഖില്‍,ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണം ചെയ്യുന്ന ‘ഏജന്റ്’ ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏജന്റ്’. സാക്ഷി വൈദ്യ നായികയായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം റസൂല്‍ എല്ലൂരാണ്. രാമബ്രഹ്മം സുങ്കരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഏജന്റ്’. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’.