മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ജാഗ്രതയുള്ള ഒരു പൊലീസുകാരന്റെ ജീവചരിത്രം എന്നാണ് ടാഗ് ലൈന്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. തിരക്കഥ ഉദയകൃഷ്ണയുടേതാണ്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. 75 ദിവസത്തെ ചിത്രീകരണത്തിനു ശേഷം ചിത്രം പാക്കപ്പ് ആയി. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് പത്തുലക്ഷം കോടിയോളം രൂപയുടെ വായ്പകള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2021-22) എഴുതിത്തള്ളിയത് 1.57 ലക്ഷം കോടി രൂപയുടെ വായ്പകളാണ്. 2020-21ല്‍ 2.02 ലക്ഷം കോടി രൂപയായിരുന്നു. 2019-20ല്‍ 2.34 ലക്ഷം കോടി രൂപയും 2018-19ല്‍ 2.36 ലക്ഷം കോടി രൂപയും എഴുതിത്തള്ളിയിരുന്നു. 1.61 ലക്ഷം കോടി രൂപയാണ് 2017-18ലെ കണക്ക്. 2017-22 കാലയളവിലെ ആകെ എഴുതിത്തള്ളല്‍ 9.91 ലക്ഷം കോടി രൂപയുടെ വായ്പകളാണ്.
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹീന്ദ്ര എക്‌സ്യുവി 400 ഇലക്ട്രിക് എസ്യുവി 2022 സെപ്റ്റംബര്‍ 6-ന് വിപണിയില്‍ എത്തും. പ്രധാനമായും എക്‌സ്യുവി 300 സബ്കോംപാക്റ്റ് എസ്യുവിയുടെ ഇലക്ട്രിക് പതിപ്പായ ഈ മോഡല്‍ ടാറ്റ നെക്സോണ്‍ ഇവി മാക്സിനെതിരെ നേരിട്ട് മത്സരിക്കും. എക്‌സ്100 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, മഹീന്ദ്ര എക്‌സ്യുവി400ല്‍ എല്‍ജി കെമില്‍ നിന്ന് ഉത്ഭവിച്ച ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രമായ എന്‍എംസി ബാറ്ററി എക്‌സ്യുവി400ല്‍ ഉപയോഗിക്കും. പുതിയ മഹീന്ദ്ര ഇലക്ട്രിക് എസ്യുവി ഫുള്‍ ചാര്‍ജില്‍ 400 കിലോമീറ്ററിലധികം റേഞ്ച് നല്‍കാന്‍ സാധ്യതയുണ്ട്.
പരിഷ്‌കൃതമെന്ന് ഊറ്റംകൊള്ളുന്ന ഈ ആധുനികാനന്തര ലോകത്തിലെ ഓരോ വളവിലും തിരിവിലും പെണ്‍കുട്ടികളെ കാത്തിരിക്കുന്ന നഖമൂര്‍ച്ചകളെക്കുറിച്ചു മുന്നറിയിപ്പു തരുമ്പോഴും അപരിമേയസ്നേഹമെന്തെന്ന് കാണിച്ചുതരുന്ന രചന. അഴിച്ചുതീര്‍ക്കുന്തോറും കൂടുതല്‍ സങ്കീര്‍ണമായിത്തീരുന്ന ഒരു കുരുക്കിനുമുന്നിലെ നിസ്സഹായതയുടെ പേരു മാത്രമല്ല ജീവിതമെന്ന് ഡൗണ്‍ സിന്‍ഡ്രോം രോഗമുള്ള ഒരു മിടുക്കിക്കുട്ടിയിലൂടെ അനുഭവിപ്പിക്കുന്ന തിരക്കഥ.
സുഭാഷ് ചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകം. ‘ജന്മം’. മാതൃഭൂമി ബുക്‌സ്. വില 171 രൂപ.
തിരക്കുപിടിച്ച ജീവിതത്തില്‍ ചര്‍മ്മ പരിപാലനത്തിനായി സമയം കണ്ടെത്താന്‍ പലര്‍ക്കും കഴിയാറില്ല. സൗന്ദര്യവര്‍ധകവസ്തുക്കളുപയോഗിച്ച് വീട്ടില്‍ തന്നെ കിട്ടുന്ന ചേരുവകളുപയോഗിച്ചോ എല്ലാം സ്‌കിന്‍ ഭംഗിയാക്കാന്‍ സമയം കണ്ടെത്തുന്നത് നിസാരമായ ജോലിയല്ലെന്നത് സത്യമാണ്. എങ്കിലും ചര്‍മ്മത്തെ കുറിച്ച് അല്‍പമെങ്കിലും ആശങ്കയുണ്ടെങ്കില്‍ തീര്‍ച്ചയായും അല്‍പസമയം അതിന് വേണ്ടി മാറ്റിവയ്ക്കുക തന്നെ വേണം. ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യവും അഴകും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് വളരെ ഗുണകരമായി പ്രവര്‍ത്തിക്കാറുണ്ട്. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് ദോഷമായും വരാം. അത്തരത്തില്‍ ഒഴിവാക്കേണ്ട ഒരു ഘടകത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. റിഫൈന്‍ഡ് ഷുഗര്‍ ആണ് ചര്‍മ്മത്തിന് വേണ്ടി നിങ്ങള്‍ ഒഴിവാക്കേണ്ട ആ ഘടകം. റിഫൈന്‍ഡ് ഷുഗര്‍ പല തോതില്‍ പല വിഭവങ്ങളിലും അടങ്ങിയിട്ടുണ്ടാകാം. ഇവയെല്ലാം നിയന്ത്രിതമായി കഴിക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുന്നതാണ് ചര്‍മ്മത്തിന് നല്ലത്. ‘ഗ്ലൈക്കേഷന്‍’ എന്ന് പറയുന്നൊരു പ്രക്രിയയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതില്‍ രക്തത്തിലെ ഷുഗര്‍ തന്മാത്രകള്‍ ചര്‍മ്മത്തിലെ കൊളാജനുമായും ഇലാസ്റ്റിനുമായി കൂടിച്ചേര്‍ന്ന് ‘അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രോഡക്ട്‌സ്’ (എജിഇ) ഉത്പാദിപ്പിക്കുന്നു. ഇത് ചര്‍മ്മത്തെ ദുര്‍ബലമാക്കുന്നു. ഒപ്പം തന്നെ ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴുന്നതിനും കാരണമാകുന്നു. ഇതുകൊണ്ടെല്ലാമാണ് റിഫൈന്‍ഡ് ഷുഗര്‍ ഒഴിവാക്കണെമന്ന് പറയുന്നത്. ഇതിന് പുറമെ ആരോഗ്യത്തിന് പലവിധത്തും റിഫൈന്‍ഡ് ഷുഗര്‍ ദോഷമായി വരാറുണ്ട്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും റിഫൈന്‍ഡ് ഷുഗര്‍ ഒഴിവാക്കുന്നതാണ് ഉചിതം. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങി പല അവസ്ഥകളിലേക്കും റിഫൈന്‍ഡ് ഷുഗര്‍ ക്രമേണ നമ്മളെ നയിക്കാം.