ചതിക്കുമെന്ന് മനസിലാക്കിയാണ് ബംഗാളിൽ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാകാതിരുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ ഇരുകൂട്ടരും സഖ്യത്തിലായത് ബിജെപിയെ സഹായിക്കാനാണെന്നും മമത പറഞ്ഞു. ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ ബംഗാളിന് പുറത്ത് മാത്രമാണ്. ജാതി സെൻസസ് കോൺഗ്രസിൻ്റെ അജണ്ടയായതിനാലാണ് പൊതു പ്രകടനപത്രികയിലെ നിർദേശത്തെ എതിർക്കുന്നതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.