കുട്ടിക്കാലത്തെ പോഷണക്കുറവ് ഇന്ത്യക്കാരില്‍ പിന്നീട് ടൈപ്പ് 2 പ്രമേഹരോഗമുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് സ്വീഡനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ പോഷണക്കുറവ് നികത്തുന്നത് വഴി ഇന്ത്യയിലെ പ്രമേഹരോഗികളുടെ തോത് വലിയ അളവില്‍ കുറയ്ക്കാന്‍ സാധിച്ചേക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇന്ത്യയിലെയും യൂറോപ്പിലെയും വിവിധ തരം ടൈപ്പ് 2 പ്രമേഹങ്ങള്‍ തമ്മിലുള്ള ജനിതക സമാനതകളെയും വ്യത്യാസങ്ങളെയും അടിവരയിടുന്നതാണ് ദ ലാന്‍സെറ്റ് റീജണല്‍ ഹെല്‍ത്ത് സൗത്ത്ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്. പ്രമേഹ രോഗചികിത്സയില്‍ വഴിത്തിരിവാകുന്നതാണ് ഈ ഗവേഷണത്തിലെ കണ്ടെത്തലുകള്‍. സൈവിയര് ഇന്‍സുലിന്‍ ഡെഫീഷ്യന്റ് ഡയബറ്റീസ് എന്ന തരം ടൈപ്പ് 2 പ്രമേഹമാണ് ഇന്ത്യക്കാരില്‍ വ്യാപകമായി കാണുന്നത്. കുറഞ്ഞ ഇന്‍സുലിന്‍ ഉത്പാദനം, മോശം ചയാപചയ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട എസ്ഐഡിഡി ചെറു പ്രായത്തില്‍ തന്നെ കാണപ്പെട്ടെന്നു വരാം. എന്നാല്‍ ജീവിതത്തില്‍ വൈകി എത്തുന്ന മൈല്‍ഡ് ഏജ് റിലേറ്റഡ് ഡയബറ്റീസ് എന്ന തരം ടൈപ്പ് 2 പ്രമേഹമാണ് സ്വീഡനിലെ ജനങ്ങളില്‍ വ്യാപകമായി കാണുന്നതെന്നും പഠനം ചൂണ്ടിക്കാട്ടി. എസ്ഐഡിഡി കഴിഞ്ഞാല്‍ ഇന്ത്യാക്കാരില്‍ പ്രബലമായ ടൈപ്പ് 2 പ്രമേഹം മൈല്‍ഡ് ഒബ്സിറ്റി റിലേറ്റഡ് ഡയബറ്റീസ് ആണ്. അമിതവണ്ണം, പതുക്കെയുള്ള രോഗപുരോഗതി, വൈറ്റമിന്‍ ബി12 അഭാവം എന്നിവുമായി ബന്ധപ്പെട്ട എംഒഡിയും നേരത്തെ തന്നെ ജീവിതത്തെ ബാധിച്ച് തുടങ്ങാം. ഇവ ഉള്‍പ്പെടെ അഞ്ച് ഗ്രൂപ്പുകളായിട്ടാണ് ഗവേഷണ റിപ്പോര്‍ട്ട് ടൈപ്പ് 2 പ്രമേഹത്തെ വിഭജിക്കുന്നത്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan