അടുത്തിടെ വിപണിയില്‍ എത്തിച്ച ചെറു എസ്യുവി, 3എക്‌സ്ഒയുടെ വൈദ്യുത മോഡലുമായി മഹീന്ദ്ര എത്തുന്നു. എസ്240 എന്ന കോഡു നാമത്തില്‍ വികസിപ്പിക്കുന്ന ചെറു ഇലക്ട്രിക് എസ്‌യുവിയുടെ നിര്‍മാണം ഈ വര്‍ഷം നവംബറില്‍ ആരംഭിക്കും. നിലവിലെ എക്‌സ്‌യുവി 3 എക്‌സ്ഓയിലുള്ള എല്ലാ ഫീച്ചറുകളും ഇലക്ട്രിക് മോഡലിലുമുണ്ടാകും. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും എക്‌സ്‌യുവി 400യുടെ അടിസ്ഥാന മോഡലില്‍ ഉപയോഗിക്കുന്ന 34.5 കിലോവാട്ട് ബാറ്ററിയായിരിക്കും പുതിയ വാഹനത്തിന്. റേഞ്ച് ഏകദേശം 360 കിലോമീറ്ററും പ്രതീക്ഷിക്കാം. മാസം 1500 മുതല്‍ 1800 വരെ ഇലക്ട്രിക് 3 എക്‌സ്ഒകള്‍ വില്‍ക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. പെട്രോളും ഡീസലും ഇലക്ട്രിക്കും ചേര്‍ന്ന് ഒരു മാസം 12000 യൂണിറ്റുകള്‍ വരെ വില്‍ക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്. പുതിയ ചെറു ഇലക്ട്രിക് എസ്‌യുവിയിലൂടെ ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കുമായി നേരിട്ട് മത്സരിക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം. ഏകദേശം 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയായിരിക്കും പുതിയ എസ്‌യുവിയുടെ വില.