ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’ മാര്‍ച്ച് 10ന് പ്രദര്‍ശനത്തിനെത്തുന്നു. മംമ്ത മോഹന്‍ദാസ് ആസിഫിന്റെ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ‘മഹേഷും മാരുതി’യും. ചിത്രം ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയന് പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിള്‍ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.