മധ്യപ്രദേശ് കോട്മയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സുനീൽ സറഫ് സ്വകാര്യ പരിപാടിയിൽ തോക്കു ചൂണ്ടി നൃത്തം ചെയ്തു. നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്.
കോൺഗ്രസ് എം എൻ എ തോക്കു ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് എംഎൽഎ സുനീൽ സറഫിനെതിരായ നടപടി.
വേദിയിൽ മറ്റ് നാല് പേർക്കൊപ്പം നൃത്തം ചെയ്യുമ്പോൾ കൈത്തോക്ക് പിടിച്ച് നിൽക്കുന്ന സുനീൽ സറഫിനെ വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ, കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കാൻ അനുപൂർ എസ്‌പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു.
ഒക്ടോബറിൽ രേവാഞ്ചൽ എക്‌സ്പ്രസിൽ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഇതേ കോൺഗ്രസ് എംഎൽഎക്കെതിരെ കേസെടുത്തിരുന്നു. രേവയിൽ നിന്ന് ഭോപ്പാലിലേക്ക് ഭർത്താവിനും ഏഴ് മാസം പ്രായമുള്ള മകനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് പരാതിക്കാരി. അന്ന് മറ്റൊരു നിയമസഭാംഗത്തിനൊപ്പം ചേർന്ന് യുവതിയെ ശല്യപ്പെടുത്തിയപ്പോൾ സറഫ് മദ്യലഹരിയിലായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.