അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു പീഡനവും ഏറ്റിട്ടില്ലെന്ന് മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയിൽ.മജിസ്‌ട്രേറ്റ് എം രമേശൻ. മണ്ണാർക്കാട് എസ് സി എസ് ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്. കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാൽ കസ്റ്റഡി മരണമല്ലെന്നും രമേശൻ പറഞ്ഞു.
അന്നത്തെ മജിസ്ട്രേറ്റ് ആയിരുന്ന രമേശൻ തയ്യാറാക്കിയ മജിസ്റ്റീരിയൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നത് മധുവിന്റെ മരണം കസ്റ്റഡി മരണമല്ല എന്നായിരുന്നു. എന്നാൽ ഈ റിപ്പോർട്ട് കേസ് ഫയലിനൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. അങ്ങനെയാണ് നാല് വർഷം മുമ്പ് തയ്യാറാക്കിയ രണ്ട് മജിസ്ടീരിയൽ റിപ്പോർട്ടും കോടതി വിളിച്ച് വരുത്തിയത് . ഒപ്പം മജിസ്ട്രേറ്റ് എം രമേശനോടും നവംബർ ഒമ്പതിന് ഹാജരാകാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു.