സംവിധായകന്‍ കൃഷ്ണകുമാര്‍ രാമകുമാര്‍ ഒരുക്കുന്ന ശാസ്ത്രജ്ഞന്‍ ജി ഡി നായിഡുവിന്റെ ബയോപിക് ഷൂട്ടിംഗ് ആരംഭിക്കുന്നു. ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തില്‍ നമ്പി നാരായണനെ അവതരിപ്പിച്ച മാധവന്‍ ‘ഇന്ത്യയുടെ എഡിസണ്‍’ എന്ന് അറിയപ്പെടുന്ന ദര്‍ശകനും ശാസ്ത്രജ്ഞനുമായ ജി.ഡി. നായിഡുവിനെ സ്‌ക്രീനില്‍ എത്തിക്കും. ജി ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രം പൂര്‍ണ്ണമായും ചിത്രീകരിക്കുന്നത്. ചിത്രത്തിന്റ 95 ശതമാനം ചിത്രീകരണം ജിഡി നായിഡു ജീവിച്ചിരുന്ന അതേ സ്ഥലത്ത് തന്നെയായിരിക്കും നടക്കുക. ബാക്കി അഞ്ച് ശതമാനവും വിദേശത്താണ് ചിത്രീകരിക്കുക. ചിത്രത്തിന്റെ ഇന്ത്യയിലെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ഫെബ്രുവരി 18 ന് ആരംഭിക്കും തുടര്‍ന്ന് ചിത്രത്തിന്റെ പേര് ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തും. 1893 മാര്‍ച്ച് 23-ന് കോയമ്പത്തൂരിനടുത്ത് കാലങ്കല്‍ എന്ന സ്ഥലത്താണ് ജിഡി നായിഡു ജനിച്ചത്. 1937 ആയപ്പോഴേക്കും ഇദ്ദഹം യുണൈറ്റഡ് മോട്ടോര്‍ സര്‍വീസ് സ്ഥാപിച്ചു. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ വൈദ്യുത മോട്ടോര്‍ യുഎംഎസ് കമ്പനിയില്‍ നിന്നായിരുന്നു. വ്യാവസായിക യന്ത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ ജിഡി നായിഡു തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.