മലയാള കവിതയുടെ അന്തര്‍ദ്ധാരകളില്‍ മനുഷ്യസ്നേഹത്തിന്റെ ഉജ്ജ്വലപ്രകാശമായി ഒഴുകിയ കവിയാണ് എം.എന്‍. പാലൂര്‍. ജൈവവീര്യമാര്‍ന്ന ഭാഷയും ആത്മദീപ്തമായ ദര്‍ശനവും ജീവിതാനുഭവങ്ങളുടെ നിര്‍മ്മലസത്യവും ചേര്‍ന്നു രൂപപ്പെട്ട അദ്ദേഹത്തിന്റെ രചനകള്‍ കാലത്തെ അതിജീവിക്കുന്നവയാണ്. ഉള്‍ക്കാടുകളുടെ നിശ്ശബ്ദതയില്‍ ജനിച്ച് പാറകളെ തഴുകി ഭൂമിയെ നനച്ച് ഒഴുകുന്ന കാട്ടരുവിപോലെ പാലൂരിന്റെ കവിതകള്‍ മനുഷ്യഹൃദയങ്ങളിലൂടെ സഞ്ചരിക്കുന്നു. മലയാള കവിതാലോകത്തു പ്രതിഭകൊണ്ട് വേറിട്ടുനിന്ന എം.എന്‍. പാലൂരിന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം. ‘എം.എന്‍. പാലൂര്‍ സമ്പൂര്‍ണ കവിതകള്‍’. എം.എന്‍. പാലൂര്‍. മാതൃഭൂമി. വില 1272 രൂപ.
എം.എന്‍. പാലൂര്‍ സമ്പൂര്‍ണ കവിതകള്‍
