തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ‘ലിയോ’. ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് തന്നെ ലിയോക്ക് വന്‍ ഹൈപ്പാണ് നിലവിലുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ബാഡ് ആസ്’ ന്റെ 25 സെക്കന്റ് ദൈര്‍ഘ്യമുള്ള ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടൈറ്റില്‍ കഥാപാത്രമായ വിജയിയുടെ ലിയോ ദാസിനെ അവതരിപ്പിക്കുന്നതാണ് ഗാനം എന്ന് ഇതിലൂടെ മനസിലാക്കാം. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം 12 ലക്ഷത്തിന് മുകളില്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. തമിഴ് സെന്‍സേഷന്‍ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ലിയോയുടെയും സംഗീത സംവിധായകന്‍. ഒക്ടോബര്‍ 19 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.