ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടിക ഫോര്‍ബ്സ് പുറത്തുവിട്ടു. 1.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കുള്ള ലക്‌സംബര്‍ഗ് ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരാണ്. മക്കാവു ആണ് ലോക രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. അയര്‍ലണ്ട് നാലാമതും ഖത്തര്‍ അഞ്ചാമതുമായി ഇടംപിടിച്ചപ്പോള്‍ നോര്‍വെയാണ് ആറാം സ്ഥാനത്ത്. സ്വിറ്റ്‌സര്‍ലണ്ട് എഴാം സ്ഥാനത്തും ബ്രൂണൈ എട്ടാം സ്ഥാനത്തുമുള്ള പട്ടികയില്‍ അമേരിക്കയാണ് ഒമ്പതാമതായി ഇടംപിടിച്ചിട്ടുള്ളത്. ഡെന്‍മാര്‍ക്കിനാണ് പത്താം സ്ഥാനം. ലോക ശക്തികളില്‍ അമേരിക്കയാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക രാജ്യമെന്നതും ശ്രദ്ധേയമാണ്. പ്രതിശീര്‍ഷ ജി ഡി പിയാണ് വലിയ രാജ്യങ്ങളെ പട്ടികയില്‍ പിന്നിലാക്കാന്‍ കാരണം. 200 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 129 -ാം സ്ഥാനമാണുള്ളത്. ലോകത്തെ ഏറ്റവും ദരിദ്രരാജ്യമായ സൗത്ത് സുഡാന്‍ ആണ് പട്ടികയിലെ 200 -ാം സ്ഥാനത്തുള്ളത്.