കേന്ദ്ര പൊതുമേഖല സ്ഥാപനമായ എല്‍.ഐ.സിയുടെ അറ്റാദായത്തില്‍ 50 ശതമാനം ഇടിവ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാംപാദത്തില്‍ 7,925 കോടിയാണ് എല്‍.ഐ.സിയുടെ അറ്റാദായത്. കഴിഞ്ഞ വര്‍ഷം രണ്ടാംപാദത്തില്‍ 15,952 കോടി അറ്റാദായമുണ്ടായിരുന്ന സ്ഥാനത്താണിത്. പ്രീമിയത്തില്‍ നിന്നുള്ള എല്‍.ഐ.സിയുടെ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തി. 1,07,397 കോടിയായാണ് വരുമാനം കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 1,32,631.72 കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണിത്. എല്‍.ഐ.സിയുടെ ആകെ വരുമാനം 2,01,587 കോടിയായി കുറയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 2.22 ലക്ഷം കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണ് ഇടിവ് രേഖപ്പെടുത്തിയത്.