എല്‍.ഐ.സി 2025 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ പ്രകടനം സംബന്ധിച്ച അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 18,082 കോടി രൂപയാണ്. 2023 സെപ്റ്റംബര്‍ 30 ന് അവസാനിച്ച അര്‍ദ്ധ വര്‍ഷത്തില്‍ ഇത് 17,469 കോടി രൂപയായിരുന്നു. 3.51 ശതമാനത്തിന്റെ വളര്‍ച്ച. ഒന്നാം വര്‍ഷ പ്രീമിയം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച അര്‍ദ്ധ വര്‍ഷത്തില്‍ 61.07 ശതമാനം മാര്‍ക്കറ്റ് വിഹിതമാണ് എല്‍.ഐ.സി ക്കുളളത്. 2023 സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മാര്‍ക്കറ്റ് ഷെയര്‍ 58.50 ശതമാനം ആയിരുന്നു. 2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച ആറ് മാസ കാലയളവിലെ മൊത്തം പ്രീമിയം വരുമാനം 2,33,671 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 2,05,760 കോടി രൂപയായിരുന്നു. പ്രീമിയം വരുമാനത്തില്‍ 13.56 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് മാസ കാലയളവില്‍ വ്യക്തിഗത വിഭാഗത്തില്‍ മൊത്തം 91,70,420 പോളിസികളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 80,60,725 പോളിസികള്‍ ആയിരുന്നു. 13.77 ശതമാനം വളര്‍ച്ച.