ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രം ‘ലിയോ’ റെക്കോര്‍ഡ് ഫാന്‍സ് ഷോകളിലൂടെ വിസ്മയിപ്പിക്കാന്‍ എത്തുന്നു. റിലീസ് ദിനത്തില്‍ ലിയോയ്ക്ക് 24 മണിക്കൂര്‍ നീളുന്ന മാരത്തോണ്‍ ഫാന്‍സ് ഷോകളാണ് നടക്കുക. വിജയ് ആരാധകക്കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പുല്ലുവിളയിലുള്ള എസ്.എ മള്‍ട്ടിപ്ലെക്‌സിലാണ് മാരത്തോണ്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ബിഗ് റിലീസുകളുടെ ഫാന്‍സ് ഷോകള്‍ പുലര്‍ച്ചെ നാലിനാണ് ആരംഭിക്കാറ്. ലിയോ റിലീസ് ചെയ്യുന്ന ഒക്ടോബര്‍ 19ന് പുലര്‍ച്ചെ 4ന് ആരംഭിച്ച് 7, 11, 2, 6, 9.30, 11.59, ഒക്ടോബര്‍ 20ന് പുലര്‍ച്ചെ 4 എന്നിങ്ങനെയാണ് ഷോകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രം ആക്ഷന്‍- ത്രില്ലര്‍ ജോണറിലായിരിക്കും പുറത്തിറങ്ങുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിജയ്‌നെ കൂടാതെ തൃഷ, സഞ്ജയ് ദത്ത്, അര്‍ജ്ജുന്‍ സര്‍ജ, പ്രിയ ആനന്ദ്, ഗൌതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ്, സാന്‍ഡി, മിഷ്‌ക്കിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.